ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാകട്ടെ; ഭൂമി പൂജക്ക് ആശംസകളുമായി കെജ്രിവാൾ

Posted on: August 5, 2020 12:10 pm | Last updated: August 5, 2020 at 12:10 pm

ന്യൂഡൽഹി| അയോധ്യാ ഭൂമി പൂജക്ക് ട്വിറ്ററിലൂടെ ആശംസകളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഭൂമി പൂജാ ദിനമായ ഇന്ന് രാജ്യത്തുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു. രാമന്റെ അനുഗ്രഹത്താൽ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കി ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി മാറാൻ ഇന്ത്യക്ക് കഴിയട്ടേയെന്നും കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.

ഭാവിയിൽ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാകട്ടെ. ജയ് ശ്രീറാം ജയ് ബജ്‌റംഗ് ബലി എന്നും അദ്ദേഹം തന്റെ കുറിപ്പിൽ ചേർത്തിട്ടുണ്ട്.