ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

Posted on: August 5, 2020 10:01 am | Last updated: August 5, 2020 at 10:01 am

ബെയ്‌റൂട്ട് | ലബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. തങ്ങളുടെ ചിന്തയും പ്രാര്‍ഥനയും ദുഃഖിതരായ കുടുംബങ്ങളോടും പരുക്കേറ്റവരോടും കൂടിയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനത്തില്‍ 78 മരണവും 4000ത്തോളം പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. സ്‌ഫോടനത്തെത്തുടര്‍ന്ന് ആകാശത്ത് വന്‍ പുകപടലം രൂപപെട്ടതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പത്ത് കിലോമീറ്റര്‍ ദുരത്ത് പ്രകമ്പനം ഉണ്ടാായതായാണ് റിപ്പോര്‍ട്ട്.