Connect with us

National

മെഹ്ബൂബ മഫ്തിയുടെ തടവ് വീണ്ടും നീട്ടി കേന്ദ്രം

Published

|

Last Updated

കശ്മീര്‍| പിഡിപി നേതാവും ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ മെഹ്ബൂബ മഫ്തിയുടെ തടവ് വീണ്ടും നീട്ടി കശ്മീര്‍ ഭരണകൂടം. മൂന്ന് മാസത്തിനിടെ ഇത് രണ്ടാംതവണയാണ് പൊതുസുരക്ഷാ നിയമമനുസരിച്ച് മുഫ്തിയെ തടവില്‍ വയ്ക്കുന്ന കാലാവധി നീട്ടുന്നത്.

അതേസമയം, അവരെ തടങ്കലില്‍ വെയ്‌ക്കേണ്ടതിന്റെ ആവശ്യകത ഭരണകൂടത്തിന് ഇപ്പോഴില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. പിഎസ്എ നിയമത്തിന് കീഴില്‍ തടവിലിരിക്കുന്ന ഒരെയൊരു രാഷട്രീയ നേതാവാണ് മെഹ്ബൂബ മുഫ്തി. നിയമനിര്‍വഹണ ഏജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്ന് തടവ് നീട്ടേണ്ടത് ആവശ്യമാണെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി ഷലീന്‍ കബ്ര പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

പൊതുസുരക്ഷാ നിയമത്തിന് കീഴിലുള്ള മുഫ്തിയുടെ തടവ് ഈ മാസം അഞ്ചിന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ മുഫ്തിയെ വിട്ടയക്കുന്നത് സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്ത്‌കൊണ്ടാണ് മഹ്ബൂബയെ കസ്റ്റിഡിയില്‍ വെച്ചിരുക്കുന്നതെന്ന ചോദ്യത്തിന് ഇത് ഡല്‍ഹിയിലുള്ള അധാകാരികളോടാണ് ചോദിക്കേണ്ടതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാഷട്രീയത്തേക്കാള്‍ സുരക്ഷയുമായി ബന്ധപ്പെട്ടാണ് അവരെ വീണ്ടും തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും ചില ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം, മാതാവിന് സര്‍ക്കാര്‍ നല്‍കിയ ഈദ് സമ്മാനമാണ് മൂന്നാമതും തടങ്കല്‍ നീട്ടിയതെന്ന് മകള്‍ ഇല്‍തിജ മുഫ്തി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അഞ്ചിനാണ് 61കാരി മെഹ്ബൂബ മുഫ്തിയെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് തടങ്കിലില്‍ വെയ്ക്കുന്നത്. ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കശ്മീരിലെ നിരവധി രാഷട്രീയ നേതാക്കളെ ഇങ്ങനെ തടവില്‍ പാര്‍പ്പിച്ചിരുന്നു.

Latest