Connect with us

National

മധ്യപ്രദേശ് ബി ജെ പിയില്‍ പൊട്ടിത്തെറി

Published

|

Last Updated

ഭോപ്പാല്‍| മധ്യപ്രദേശില്‍ ബി ജെ പിക്കുള്ളില്‍ വിള്ളല്‍. ജോതിരാദിത്യ സിന്ധ്യ പാളയത്തിലുള്ളവരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ വിപൂലീകരണം നടത്തിയതിന് പിന്നാലെയാണ് ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറിയുണ്ടായത്. ബെ ജെ പിയിലെ നിരവധി മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി നേതൃത്യത്വത്തിന്റെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി.

നിരവധി നേതാക്കള്‍ തങ്ങളുടെ പാളയത്തിലുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയതോടയാണ് പാര്‍ട്ടിക്കുള്ളിലെ പൊട്ടിതെറി പുറത്തായത്. കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ നിന്ന് ജോതിരാദിത്യ അടക്കം 22 എം എല്‍ എമാര്‍ രാജിവെച്ചതോടെ മന്ത്രസഭ താഴെ വീഴുകയും ബി ജെ പി അധികാരത്തിലെത്തുകയുമായിരുന്നു.

ബി ജെ പി പാളയത്തില്‍ ചേക്കേറിയ സിന്ധ്യ തന്റെ കൂടയുള്ള 11 പേരെ മന്ത്രാമാരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 11 പേരെ മന്ത്രിയാക്കുന്നതിനെ ചൗവഹാന്‍ എതിര്‍ത്തിരുന്നു. തന്റെ വിശ്വസ്തരെ പുറത്താക്കി പുതുതായി ചേര്‍ന്നവരെ മന്ത്രിയാക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുതിര്‍ന്ന നേതാവ് ഉമാഭരതി ഇത് സംബന്ധിച്ച് സംസ്ഥാന അധ്യക്ഷന്‍ വി ഡി ശര്‍മക്ക് കത്തയച്ചെങ്കിലും അത് തള്ളി. ഉമാഭാരതിയും വിഷയത്തില്‍ അതൃപ്തി അറിയിച്ചാണ് കത്തയച്ചത്. മന്ത്രിമാരുടെ പട്ടികയില്‍ ഭേദഗതി വരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മധ്യപ്രദേശിന്റെ വോട്ട് ബാങ്കായ ബുണ്ടേല്‍ഖണ്ടില്‍ നിന്നും എംഎല്‍എ മാരെ ഉള്‍പ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.

33 അംഗ മന്ത്രിസഭയില്‍ എട്ട് ടാക്കൂര്‍മാര്‍, മൂന്ന് ബ്രാഹ്മണന്‍മാര്‍,ഒരു ക്യാസ്ത,ഒരു സിഖ്, നാല് പട്ടികജാതി നാല് പട്ടികവര്‍ഗ മന്ത്രിമാരാണുള്ളത്. വിവിധ ആളുകളെ പിന്തുണക്കുന്നവര്‍ ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബി ജെ പിയില്‍ ചേര്‍ന്ന 22 കോണ്‍ഗ്രസ് എം എല്‍ എ മാരില്‍ 14 പേരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .

Latest