ടൂറിനില്‍ തകര്‍പ്പന്‍ ജയവുമായി യുവന്റസ്

Posted on: June 27, 2020 9:51 am | Last updated: June 27, 2020 at 9:21 pm

ടൂറിന്‍ | തകര്‍പ്പന്‍ ജയവുമായി യുവന്റസ് ഇറ്റാലിയന്‍ സീരി എ ഫുട്‌ബോള്‍ ലീഗില്‍ ഒന്നാംസ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സീസണിലെ 23ാം ഗോള്‍ നേടിയ മത്സരത്തില്‍ ലെച്ചെക്കെതിരെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു യുവന്റസിന്റെ ജയം. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ലാസിയോയുമായുള്ള വ്യത്യാസം ഏഴു പോയിന്റായി ഉയര്‍ത്തി.

മുപ്പത്തിയൊന്നാം മിനിറ്റില്‍ ഫാബിയോ ലൂസിയോണി ചുവപ്പ് കാര്‍ഡ് മടങ്ങിയതോടെ പത്തു പേരായി ചുരുങ്ങിയ ലെച്ചെക്കെതിരെ യുവന്റസിന്റ നാലു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. 53ാം മിനിറ്റില്‍ ഡിബാല ഗോള്‍വേട്ടക്ക് തുടക്കമിട്ടു. 62ാം മിനിറ്റില്‍ റൊണാള്‍ഡോ പെനാല്‍റ്റിയിലൂടെ ടീമിന്റെ രണ്ടാം ഗോള്‍ നേടി. ഗോണ്‍സാലോ ഹിഗ്വിന്‍(83), മതിയാസ് ഡിലിറ്റ്(85) എന്നിവരും ലക്ഷ്യം കണ്ടു.

തുടര്‍ച്ചയായ ഒമ്പതാം സീരി എ കിരീടം ലക്ഷ്യമിടുന്ന യുവന്റസിന് 28 മത്സരങ്ങളില്‍ നിന്നും 69 പോയന്റുണ്ട്. ഒരു മത്സരം കുറച്ചു കളിച്ച ലാസിയോ 62 പോയിന്റുമായി പിറകിലുണ്ട്. ചൊവ്വാഴ്ച ജിനോവക്കെതിരെയാണ് യുവെയുടെ അടുത്ത മത്സരം.

2018 ഏപ്രിലിന് ശേഷം തുടര്‍ച്ചയായ ഏഴാം ഹോം മത്സരത്തിലാണ് യുവന്റസ് വിജയിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ടാം സ്ഥാനക്കാരായ ലാസിയോ അത്‌ലാന്റയോട് 3-2ന് തോറ്റതോടെയാണ് മൗറീസിയോ സാറിക്കും സംഘത്തിനും ഏഴ് പോയന്റ് ലീഡ് നേടാനായത്. തുടര്‍ച്ചയായ ഒമ്പതാം സീരി എ കിരീടം ലക്ഷ്യം വെച്ച് കുതിക്കുന്ന യുവന്റസിന് 28 മത്സരങ്ങളില്‍ നിന്നും 69 പോയന്റുണ്ട്. ഒരുമത്സരം കുറച്ചു കളിച്ച ലാസിയോ 62 പോയന്റുമായി പിറകിലുണ്ട്