Connect with us

Gulf

കൊവിഡ് 19; ഗൾഫിൽ 201 മലയാളികൾ മരിച്ചു

Published

|

Last Updated

ദുബൈ | ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 201 ആയി. നാല് പേരാണ് തിങ്കളാഴ്ച മരിച്ചത്. സിനിമാനടനും വ്യവസായിയുമായ ആലുവ സ്വദേശി എസ് എ ഹസൻ റാസ് അൽ ഖൈമയിൽ മരിച്ചു. 51 വയസ്സായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് മരണം. ദുബൈക്കാരൻ എന്ന സിനിമ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിരുന്നു. ഇതോടെ യു എ ഇയിൽ മരിച്ച മലയാളികളുടെ എണ്ണം 92 ആയി.

ആലപ്പുഴ മുതുകുളം സ്വദേശി ശർമമ്മദൻ റിയാദിലും പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പി എ താജുദീൻ ജിദ്ദയിലുമാണ് മരിച്ചത്. 50 വയസായിരുന്നു. സഊദിയിൽ 58 മലയാളികളാണ് മരിച്ചത്. കണ്ണൂർ ചേലേരി സ്വദേശി 50കാരൻ സിദ്ദിഖ് ഖത്വറിൽ മരിച്ചു. ഇതോടെ ഖത്വറിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി. ഏപ്രിൽ ഒന്നിന് യു എ ഇയിലാണ് ഗൾഫിൽ ആദ്യമായി കൊവിഡ് ബാധിച്ച് മലയാളി മരിച്ചത്.

Latest