Connect with us

Covid19

സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കൊവിഡ്; 24 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 53 പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്. 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്.

രോഗബാധിതരില്‍ അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗം വന്നത്. 24 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8, കോഴിക്കോട് 7, ആലപ്പുഴ 7, പാലക്കാട് 5, എറണാകുളം 5, കൊല്ലം 5, തൃശൂര്‍ 4 കാസര്‍കോട് 3, കണ്ണൂര്‍ 2, പത്തനംതിട്ട 2 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 6, കോഴിക്കോട് 5, കാസര്‍കോട് 4, കോട്ടയം 3, കൊല്ലം 2, കണ്ണൂര്‍ 2, തൃശൂര്‍ 1, ആലപ്പുഴ 1 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് . മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1494 ആയി. 832 പേര്‍ ചികില്‍സയിലുണ്ട്. 1,60,304 പേരാണ് നിരീക്ഷണത്തിലുള്ളത്. 1440 പേര്‍ ആശുപത്രികളില്‍. ക്വാറന്റീനില്‍ 1,58,861പേര്‍. 241 ഇന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 73,712 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 69,606 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.