Connect with us

Gulf

ഐ സി എഫ് ഖുര്‍ആന്‍ ക്വിസ് ലൈവിന് തുടക്കമായി

Published

|

Last Updated

മക്ക | ഖുര്‍ആനിനെ അടുത്തറിയുക, ഖുര്‍ആനിക വിജ്ഞാനത്തില്‍ തത്പരത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഐ സി എഫ് സഊദി നാഷണല്‍ വിദ്യാഭ്യാസ, പ്രസിദ്ധീകരണ വിഭാഗങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ക്വിസ് ലൈവിന് തുടക്കമായി. സെക്ടര്‍, സെന്‍ട്രല്‍, പ്രോവിന്‍സ്, നാഷണല്‍ തലങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഓരോ ഘടകങ്ങളില്‍ നിന്നും വിജയിക്കുന്നവര്‍ മേല്‍ ഘടകത്തിലെ മത്സരാര്‍ഥി ആയിരിക്കും. ഖുര്‍ആന്‍ പഠനം, പരിചയം, എന്നീ വിഷയത്തില്‍ അധിഷ്ടിതമായിരിക്കും ചോദ്യങ്ങള്‍. സൂം ഓണ്‍ലൈന്‍ മീഡിയ വഴിയാണ് മത്സരങ്ങള്‍ നടന്നു വരുന്നത്.

ഓരോ ഘടകങ്ങളില്‍ നിന്നും പ്രാഗത്ഭ്യമുള്ള ക്വിസ് അവതാരകനാണ് മത്സരത്തിന് നേതൃത്വം നല്‍കുന്നത്. സെക്ടര്‍ തലങ്ങളില്‍ ഇതിനകം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മെയ് 14, 15 തീയതികളില്‍ സെന്‍ട്രല്‍ തലങ്ങളിലും മെയ് 17, 18 തീയതികളില്‍ പ്രോവിന്‍സ് തലങ്ങളിലും മത്സരങ്ങള്‍ നടക്കും. ശേഷം നാഷണല്‍ തലത്തില്‍ ഫൈനല്‍ മത്സരം നടക്കും. പ്രമുഖ ട്രെയ്‌നിയും ക്വിസ് മാസ്റ്ററുമായ നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍ നാഷണല്‍ മത്സരത്തിന് നേതൃത്വം നല്‍കുമെന്ന് നാഷണല്‍ കാബിനറ്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പ്രസിഡന്റ് സയ്യിദ് ഹബീബ് അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. ബഷീര്‍ എറണാകുളം, അബ്ദുസ്സലാം വടകര, ഉമര്‍ സഖാഫി മൂര്‍ക്കനാട്, സലീം പാലച്ചിറ തുടങ്ങിയവര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest