സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്ക് കൊവിഡ്

Posted on: May 9, 2020 5:07 pm | Last updated: May 9, 2020 at 7:42 pm

തിരുവനന്തപുരം | സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടും വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം വിമാനത്തില്‍ എത്തിയതാണ്. ഒരാള്‍ കോഴിക്കോട്ടും മറ്റെയാള്‍ കൊച്ചിയിലുമാണ് ചികിത്സയിലുള്ളത്. ഇടുക്കിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ രോഗമുക്തനായി. 17 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 23930 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ഡ 334 പേര്‍ ആശുപത്രിയിലാണുള്ളത്. ഇന്ന് 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് ശേഖരിച്ച 3475 സാമ്പിളുകളില്‍ 3231 നെഗറ്റീവാണ്. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.