മലപ്പുറം വാഴക്കാട് സ്വദേശി റിയാദില്‍ മരിച്ച നിലയില്‍

Posted on: May 6, 2020 10:37 pm | Last updated: May 6, 2020 at 10:38 pm

റിയാദ് | മലപ്പുറം വാഴക്കാട് സ്വദേശിയെ സഊദിയിലെ റിയാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോലോത്ത്കടവ് പുല്ലാഞ്ചിരി അബ്ദു (50) വിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയാദ് ഡിപ്ലോമാറ്റിക് പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് പരിശോധന നടത്തിയിരുന്നുവെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.

മാതാവ് : ആഇശ. ഭാര്യ : സക്കീന. മക്കള്‍: നിയാസ്, ഷംന, നസ്സ, ആലി. മരുമകന്‍ : ഷഫീഖ് എടവണ്ണപ്പാറ.