Connect with us

Covid19

സഊദിയില്‍ 24മണിക്കൂറിനിടെ എട്ട് മരണം; 1,552 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Published

|

Last Updated

ദമാം | സഊദിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആറ് വിദേശികളടക്കം എട്ട് പേര്‍ മരിക്കുകയും 1,552 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി സഊദി ആരോഗ്യ മന്ത്രലായ വക്താവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

രാജ്യത്ത് കൊവിഡ് വൈറസ് കണ്ടെത്തിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ എണ്ണം 27,011 ഉം , രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 184 ആയി ഉയരുകയും ചെയ്തു. രോഗബാധിതരില്‍ 139 പേരുടെ നില ഗുരതരാവസ്ഥയിലായതിനാല്‍ ഇവര്‍ തീവ്ര പരിചരണത്തില്‍ കഴിയുകയാണ്. 365 പേര്‍ കൂടി കോവിഡ് മുക്തി നേടിയതോടെ രോഗമുക്തരായവരുടെ എണ്ണം 4,134 ആയി. മക്കയില്‍ മൂന്ന് വിദേശികളും , മദീനയിലും ,റിയാദിലും ഓരോ വിദേശികളും ,ദമാം , ജിദ്ദ എന്നിവിടങ്ങളില്‍ ഓരോ സ്വദേശികളുമാണ് മരിച്ചത്. മരിച്ചവരില്‍ 32 വയസ്സിനും 84വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണെന്നും രോഗബധിതരില്‍ 16 ശതമാനം സ്ത്രീകളും ,84 ശതമാനം പുരുഷന്മാറുമാണെന്നും വക്താവ് പറഞ്ഞു

രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മക്കയിലും (78) ജിദ്ദയിലുമാണ് ( 47) . പുതുതായി രോഗം സ്ഥിരീകരിച്ചത് ജിദ്ദ (245), മക്ക (221), ജുബൈല്‍ (156), ദമാം (150), മദീന (139), ബൈഷ് (111), റിയാദ് (109), സഫ്‌വ (109), തായിഫ് (68), അല്‍ ഖോബാര്‍ (66), അല്‍ഹുഫൂഫ് (55), ദഹ്‌റാന്‍ (32), അല്‍ മജാര്‍ദ (19), അല്‍സുല്‍ഫി (12), അല്‍ഖര്‍ജ് (10), അല്‍ബഹ (10), ഖുറയാത്ത് അല്‍ഉലിയ (7), അല്‍നാരിയ ( 6) അല്‍ഖത്തീഫ് (5), ബിഷ (5),യാമ്പു (4), ബുറൈദ (3), അല്‍ദിരിയ (3), അല്‍മന്ദക് (2), അദാം (1), സാല്‍വ (1), അല്‍ബുക്കൈറിയ (1), അല്‍മജ്മ (1) റാബിഗ് (1), അല്‍റാസ് (1), ബല്‍ജുര്‍ഷി (1)