Connect with us

Kerala

ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം വാങ്ങാം; സര്‍ക്കാര്‍ നിലപാടിനെതിരെ ഡോക്ടര്‍മാരുടെ സംഘടന

Published

|

Last Updated

കൊല്ലം | മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ശാരീരിക-മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം വാങ്ങാമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന. പ്രതിഷേധത്തിന്റെ ഭാഗമായി ബുധനാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി എം ഒ എ) വ്യക്തമാക്കി. കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തുന്നതോടൊപ്പം അശാസ്ത്രീയത തുറന്നു കാണിച്ചു കൊണ്ടുള്ള പൊതുജന ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും നടത്തും. മദ്യം ലഭിക്കാനുള്ള ഉപകരണമായി ആശുപത്രികളെ മാറ്റരുതെന്ന് കെ ജി എം ഒ എ ആവശ്യപ്പെട്ടു.

വിത്‌ഡ്രോവല്‍ സിന്‍ഡ്രോം കാണിക്കുന്നവര്‍ക്ക് മദ്യം ലഭ്യമാകാനായി ഡോക്ടറുടെ കുറിപ്പ് രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്ന ആളോ എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

Latest