വി മുരളീധരന് നേരെ വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം

Posted on: December 14, 2019 11:47 pm | Last updated: December 14, 2019 at 11:47 pm

തൃശൂർ | പത്രപ്രവർത്തക യൂനിയൻ സമ്മേളനത്തിനെത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരന് നേരെ വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം.
വനിതാ സഹപ്രവർത്തകയെ സദാചാരത്തിന്റെ പേരിൽ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ച തിരുവനന്തപുരം പ്രസ് ക്ലബ് മുൻ സെക്രട്ടറി എം രാധാകൃഷ്ണനെ ന്യായീകരിച്ച് പ്രസംഗിച്ചതിന് പിന്നാലെയായിരുന്നു വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം.
സമ്മേളനത്തിൽ പ്രസംഗിച്ച് മടങ്ങുന്നതിനിടെ വനിതാ മാധ്യമപ്രവർത്തകർ മന്ത്രിയെ പ്രതിഷേധം അറിയിക്കുകയായിരുന്നു.