‘ഇനി അമേരിക്കയില്‍നിന്നും ആളെ കൊണ്ടുവരണോ’; കൊച്ചിയിലെ റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കണം: ഹൈക്കോടതി

Posted on: November 12, 2019 6:44 pm | Last updated: November 12, 2019 at 9:48 pm

കൊച്ചി: കൊച്ചി നഗരത്തില്‍ ശോചനീയാവസ്ഥയിലായ റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കണമെന്നും ഈ മാസം 15നകം റോഡുകള്‍ നന്നാക്കാന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി.കൊച്ചി നഗരസഭക്കും ജി സി ഡി എയ്ക്കുമാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.റോഡുകള്‍ നന്നാക്കാന്‍ ഇനി അമേരിക്കയില്‍നിന്ന് ആളെ കൊണ്ടുവരണമോ എന്നും കോടതി ചോദിച്ചു.

നവംബര്‍ 15നകം റോഡുകള്‍ നന്നാക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസിലാണ് കൊച്ചിയിലെ റോഡുകളുടെ ചുമതലയുള്ള നഗരസഭക്കും ജിസിഡിഎയ്ക്കും ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.