Connect with us

National

ചിന്മയാനന്ദക്കെതിരായ പീഡനക്കേസ്: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ സ്വാമി ചിന്മയാനന്ദ പ്രതിയായ പീഡനക്കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സുപ്രീം കോടതി യു പി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. അലഹബാദ് ഹൈക്കോടതി അന്വേഷണത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കണം. ആരോപണമുന്നയിച്ച വിദ്യാര്‍ഥിനിക്കും കുടുംബത്തിനും പോലീസ് സുരക്ഷ ഉറപ്പു വരുത്താന്‍ ചീഫ് സെക്രട്ടറിയോടും കോടതി നിര്‍ദേശിച്ചു.

ഷാജഹാന്‍പൂരില്‍ സ്വാമി ചിന്മയാനന്ദ ഡയറക്ടറായ സ്ഥാപനത്തിലെ എല്‍ എല്‍ എം വിദ്യാര്‍ഥിനിയാണ് തന്നെയും സ്ഥാപനത്തിലെ മറ്റു നിരവധി പെണ്‍കുട്ടികളെയും പീഡിപ്പിച്ചതായി എഫ് ബിയിലൂടെ ആരോപിച്ചത്. തെളിവുകളെല്ലാം തന്റെ കൈവശമുണ്ടെന്നും എന്നാല്‍, ജില്ലാ മജിസ്‌ട്രേറ്റും പോലീസ് സൂപ്രണ്ടും സ്വാമിക്കെതിരെ നടപടി സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്നും എഫ് ബിയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിദ്യാര്‍ഥിനി പറഞ്ഞിരുന്നു. പിന്നീട് വിദ്യാര്‍ഥിനിയെ കാണാതാവുകയും ഇവര്‍ സുഹൃത്തിനൊപ്പം ഡല്‍ഹിയിലുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി വിദ്യാര്‍ഥിനിയെ കണ്ടെത്തി ഹജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. അവസാനം രാജസ്ഥാനില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയത്.

Latest