Kozhikode
സിറാജുൽഹുദ പ്രവാസി ഫാമിലി മീറ്റ് ആഗസ്റ്റ് 24ന്

കുറ്റ്യാടി: കുറ്റ്യാടി സിറാജുൽ ഹുദ പ്രവാസി ഫാമിലി മീറ്റ് ആഗസ്റ്റ് 24 ശനിയാഴ്ച നടക്കും. രാവിലെ 9 മുതൽ സിറാജുൽ ഹുദ ന്യൂ കാമ്പസിൽ നടക്കുന്ന പരിപാടിയുടെ വിവിധ സെഷനുകളിൽ ത്വാഹ തങ്ങൾ സഖാഫി ,പേരോട് അബദ്ദു റഹ്മാൻ സഖാഫി, കമ്മോളി ഇബ്രാഹിം സഖാഫി, മുത്വലിബ് സഖാഫി ,റാഷിദ് ബുഖാരി തുടങ്ങിയവർ ക്ലാസ് എടുക്കും.
വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസ്, കലാ മത്സരങ്ങൾ എന്നീ പരിപാടികളോടെ വൈകുന്നേരം 4 ന് സമാപിക്കും.
---- facebook comment plugin here -----