Connect with us

Kerala

കവളപ്പാറ: ഒരു മൃതദേഹം കൂടി കണ്ടെത്തി; തിരച്ചില്‍ തുടരുന്നു

Published

|

Last Updated

കവളപ്പാറ: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
നിലമ്പൂര്‍: കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ മൂന്ന് പേരെ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ ഇവിടെ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 33 ആയി. മണ്ണിനടിയില്‍ പെട്ട 26 പേരെ ഇനിയും കണ്ടെത്താനുണ്ട്. ആകെ 59 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇന്ന് രാവിലെ ഏഴരയോടെയാണ് ഇവിടെ തിരച്ചില്‍ പുനരാരംഭിച്ചത്.

മഴ ദീര്‍ഘസമയം മാറി നിന്നതിനാല്‍ ദ്രുതഗതിയിലാണ് ഇന്ന് തിരച്ചില്‍ പുരോഗമിക്കുന്നത്. വീടുകള്‍ നിലനിന്നിരുന്ന ഭാഗങ്ങളിലും 200 മീറ്ററിലേറെ ദൂരത്തായി അവശിഷ്ടങ്ങള്‍ വന്നടിഞ്ഞ റോഡിനു സമീപത്തുമായി മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടക്കുന്നത്. മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയത് ആളെ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.