കെ എം ബഷീര്‍ കേസ്: എസ് വൈ എസ് ഇന്ന് കമ്മിഷണര്‍ ഓഫീസ് മാര്‍ച്ച് നടത്തും

Posted on: August 7, 2019 10:51 am | Last updated: August 7, 2019 at 10:51 am

കോഴിക്കോട്: കെ എം ബഷീര്‍ കേസിലെ ഒത്തുകളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ് വൈ എസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് കോഴിക്കോട് പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

പ്രവര്‍ത്തകര്‍ വൈകിട്ട് 4.30ന് മുമ്പായി മര്‍കസ് കോംപ്ലക്‌സ് പരിസരത്ത് എത്തിച്ചേരണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ കൊളാരി അറിയിച്ചു