കെ എം ബശീറിനെ ഇന്ന് ജന്മനാട് അനുസ്മരിക്കുന്നു

    Posted on: August 7, 2019 8:06 am | Last updated: August 7, 2019 at 1:07 am


    തിരൂർ: കഴിഞ്ഞ ദിവസം വിടപറഞ്ഞ കെ എം ബശീറിനെ ഇന്ന് ജന്മനാട് അനുസ്മരിക്കുന്നു. വൈകുന്നേരം നാലിന് വാണിയന്നൂർ മീശപ്പടി എം കെ എച്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി. ബശീർ ജനിച്ചു വളർന്ന വാണിയന്നൂർ പ്രദേശത്തെ പൗരാവലിയുടെ നേതൃത്വത്തിലാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്.

    ചടങ്ങിൽ സിറാജ് മാനേജിംഗ് എഡിറ്റർ എൻ അലി അബ്ദുല്ല, ജനറൽ മാനേജർ ടി കെ അബ്ദുൽ ഗഫൂർ, എൻ വി അബ്ദുറസാഖ് സഖാഫി (എസ് വൈ എസ്), ചക്കാലക്കൽ അബ്ദുൽ സലാം (ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ്), ഇ ജയൻ (സി പി ഐ എം), അബ്ദുർറഹ്്മാൻ രണ്ടത്താണി (മുസ്‌ലിം ലീഗ്), നമ്പിടിവീട്ടിൽ പ്രഭാകരൻ( കോൺഗ്രസ്), അനിൽകുമാർ എൻ (ബി ജെ പി), കെ പി ഒ റഹ്്മത്തുല്ല( കെ യു ഡബ്ല്യൂ ജെ), ജുബൈർ താനൂർ (എസ് എസ് എഫ്), ശാക്കിർ ഫൈസി കാളാട് (എസ് കെ എസ് എസ് എഫ്), വി പി മൂസ(മഹല്ല് സെക്രട്ടറി), മത സാമൂഹിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിക്കും.