ഷോപിയാനില്‍ ഏറ്റ് മുട്ടല്‍ തുടരുന്നു; രണ്ട് ഭീകരരെ സൈന്യം വധിച്ചു

Posted on: July 27, 2019 9:53 am | Last updated: July 27, 2019 at 12:06 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റ്മുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

ഷോപിയാനിലെ ബോനാ ബന്‍സാറില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇരുകൂട്ടരും വെടിയുതിര്‍ക്കുകയായിരുന്നു. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.