ക്യാമ്പസുകളില്‍ പെരുമാറ്റച്ചട്ടം വേണം: ഗവര്‍ണര്‍

Posted on: July 20, 2019 9:14 pm | Last updated: July 21, 2019 at 11:32 am

തിരുവനന്തപുരം: ക്യാമ്പസുകളില്‍ പെരുമാറ്റചട്ടം വേണണമെന്നും വിദ്യാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ഗവര്‍ണര്‍ പി സദാശിവം. നിലവാരമുള്ള വിദ്യാഭ്യാസത്തിന് ക്യാമ്പസുകളില്‍ സമാധാനം വേണം. വിദ്യാര്‍ഥി സമൂഹത്തിന്റെ വളര്‍ച്ചക്കായരിക്കണം ക്യാമ്പസുകളില്‍ പ്രഥമ പരിഗണ ലഭിക്കേണ്ടത്. ക്രമസമാധാനം തകര്‍ക്കുന്ന ശക്തികളെ ക്യാമ്പസിന് പുറത്ത് നിര്‍ത്തണം. വിദ്യാര്‍ഥി സംഘടനകള്‍ ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കണണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.