Gulf
നിസ്‌കാര സമയങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല: സഊദി മന്ത്രാലയം

റിയാദ്: സഊദിയില്‍ നിസ്‌കാര സമയങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് സഊദി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്ത് വ്യാപാര സ്ഥാപനങ്ങള്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിന്റെ ഭാഗമായി നിസ്‌കാര സമയങ്ങളിലും അടയ്‌ക്കേണ്ടതില്ലെന്ന് വാര്‍ത്ത പരന്നിരുന്നു.
നിസ്‌കാര സമയത്ത് കടകള്‍ അടച്ചിടുന്നത് വ്യവസ്ഥകള്‍ അടിസ്ഥാനമാക്കിയാണെന്നും മന്ത്രിസഭ കൈക്കൊണ്ട തീരുമാനവുമായി ഇതിനു ബന്ധമില്ലെന്നും മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഖാലിദ് അല്‍ദുഗൈഥിര്‍ പറഞ്ഞു.
---- facebook comment plugin here -----