സേവന നിരക്കുകള്‍ വെട്ടിക്കുറച്ചു; വിസാ ഫീസുകള്‍ കുറയും

Posted on: July 11, 2019 10:54 pm | Last updated: July 11, 2019 at 10:54 pm

ദുബൈ: യു എ ഇ മാനവശേഷി സ്വദേശീവത്കരണ മന്ത്രാലയം 145 സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് 94 ശതമാനം വരെ കുറച്ചു. നിക്ഷേപകര്‍ക്കും വാണിജ്യ സ്ഥാപന ഉടമകള്‍ക്കും ഇത് ഗുണം ചെയ്യുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.

വര്‍ക്ക് പെര്‍മിറ്റ് ഫീസ് നേര്‍ പകുതിയായി കുറച്ചിട്ടുണ്ട്. തസ്ഹീല്‍, തദ്ബീര്‍, ത്വവാഫഖ്, തൗജിഹ് ഇടപാടുകളുടെ സേവന നിരക്കും പകുതിയാക്കി.