മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു; കൊടി സുനിയെയും ഷാഫിയെയും വിയ്യൂരില്‍ നിന്ന് മാറ്റുമെന്ന് ജയില്‍ ഡി ജി പി

Posted on: June 22, 2019 6:37 pm | Last updated: June 22, 2019 at 10:03 pm

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കൊടി സുനിയെയും മുഹമ്മദ് ഷാഫിയെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റുമെന്ന് ജയില്‍ ഡി ജി പി. ഋഷിരാജ്‌സിംഗ്. വിയ്യൂര്‍ ജയിലില്‍ വച്ച് ഇരു പ്രതികളില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് നടപടി. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ജയിലില്‍ നടത്തിയ റെയ്ഡിലാണ് പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്. രണ്ട് സമാര്‍ട്ട് ഫോണടക്കം നാലു ഫോണുകളാണ് പിടിച്ചെടുത്തത്.

തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്താല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും ആഴ്ചകള്‍ തോറും റെയ്ഡ് നടത്തുമെന്നും ഡി ജി പി പറഞ്ഞു.