യോഗയെ മതവുമായി ബന്ധിപ്പിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കാന്‍: മുഖ്യമന്ത്രി

Posted on: June 21, 2019 9:44 am | Last updated: June 21, 2019 at 12:33 pm

തിരുവനന്തപുരം: ജാതിമത ഭേദമെന്യേ ആര്‍ക്കും പരിശീലിക്കാവുന്ന ഒന്നാണ് യോഗയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യോഗയെ പലരും മതവുമായി ബന്ധിപ്പിക്കുന്നു. ഇത് തെറ്റിദ്ധാരണ ഉണ്ടാക്കാനാണ്.യോഗ മതപരമായ ചടങ്ങല്ല. പ്രാര്‍ഥനാ രീതിയുമല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യോഗദിന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാധാനവും ആരോഗ്യവും നിറഞ്ഞ നാട് കെട്ടിപ്പടുക്കാന്‍ യോഗ വഴിയൊരുക്കുമെന്ന് അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് നല്‍കിയ സന്ദേശം ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു