Connect with us

Sports

നെയ്മറില്ലെങ്കിലും ബ്രസീല്‍ കരുത്തര്‍

Published

|

Last Updated

കോപ അമേരിക്കയില്‍ ബ്രസീലിന് വലിയ സാധ്യത കാണുന്നു. നെയ്മര്‍ എന്ന നിര്‍ണായക പ്ലെയര്‍ പരുക്കേറ്റ് പുറത്തായത് ബ്രസീലിന്റെ കിരീട സാധ്യതകളെ ബാധിക്കുമെന്ന അഭിപ്രായമില്ല.
ടിറ്റെ എന്ന പരിശീലകന്റെ ടീമാണ് ബ്രസീല്‍. അവിടെ നെയ്മറില്ലെങ്കില്‍ മറ്റൊരാളുണ്ട്. ചെല്‍സിയുടെ താരമായ വില്യന് നെയ്മറിന്റെ അഭാവം നികത്താന്‍ സാധിക്കും. അത് പക്ഷേ, നെയ്മറിന്റെ പ്രതിഭയെ വില്യനിലൂടെ കൊണ്ടുവന്നിട്ടാകില്ല.

അവിടെ ടിറ്റെ തന്ത്രപരമായ മാറ്റങ്ങള്‍ വരുത്തും. ടിറ്റെയുടെ ടീമിനെ കുറച്ച് കാലമായി നിരീക്ഷിക്കുന്നു. അദ്ദേഹം നെയ്മറിനെ കേന്ദ്രീകരിച്ചല്ല ടീമിനെ തയ്യാറാക്കുന്നത്. അത് നല്ലൊരു മുന്നൊരുക്കമാണ്.
കോപ അമേരിക്ക ഇത്തവണ ഏറെ മികവുറ്റതാകും. കാരണം, വലിയ ടീമുകള്‍ കളിക്കുന്നു. മികച്ച കളിക്കാരുണ്ട് ടൂര്‍ണമെന്റിന്.

ആദ്യ മത്സരം ബൊളിവിയക്കെതിരെയാണ്. അപ്രസക്തര്‍ എന്ന ലേബലിലാണ് അവരുള്ളത്. പക്ഷേ, സൂക്ഷിക്കണം.
എഡ്വോര്‍ഡോ വില്ലെഗാസ് പരിശീലിപ്പിക്കുന്ന ടീമിന് ദൃഢനിശ്ചയമുണ്ട്. അവസരങ്ങള്‍ മുതലെടുക്കാന്‍ കഠിനാധ്വാനം ചെയ്യുന്നവരാണ്. ബ്രസീലിനെ പോലുളള മികച്ച ടീമിനെ നേരിടാന്‍ കിട്ടുന്ന അവസരം അവര്‍ ആസ്വദിക്കുകയാണ്. സമ്മര്‍ദം ബ്രസീലിന് മേലാണെന്ന് വ്യക്തം.

---- facebook comment plugin here -----

Latest