ജമ്മു കശ്മീരില്‍ സുരക്ഷാസേന രണ്ട് തീവ്രവാദികളെ വധിച്ചു

Posted on: June 14, 2019 1:12 pm | Last updated: June 14, 2019 at 7:21 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികളും സുരക്ഷാ സേനയുമായുണ്ടായ ഏറ്റ്മുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇവരില്‍നിന്നും തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു.

പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയിലെ ബ്രാവ് ബന്ദിയ മേഖലയിലായിരുന്നു ഏറ്റ്മുട്ടല്‍. അതേ സയം കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ആഴ്ച സുരക്ഷാ സേന നാല് തീവ്രവാദികളെ വധിച്ചിരുന്നു.