ആദ്യം ഭീകരവാദികള്‍ക്കെതിരെ നടപടിയെടുക്കൂ, എന്നിട്ടാകാം ചര്‍ച്ച; പാക്കിസ്ഥാനോട് മോദി

Posted on: June 13, 2019 11:43 pm | Last updated: June 14, 2019 at 11:04 am

ന്യൂഡല്‍ഹി: ഭീകരര്‍ക്കും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാതെ പാക്കിസ്ഥാനുമായി ഒരു ചര്‍ച്ചക്കും ഇന്ത്യയില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് ന
ടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ മേഖലക്ക് കടുത്ത ഭീഷണിയാണ്. ഭീകര വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ തയാറാകാത്തിടത്തോളം കാലം ചര്‍ച്ചക്ക് ഇന്ത്യ തയാറല്ല. 

ഷാങ്ഹായി ഉച്ചകോടിക്കായി കിര്‍ഗിസ്ഥാനില്‍ എത്തിയ മോദി ചൈനീസ് പ്രസിഡന്റ് യീ ജിന്‍പിങുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് നിലപാട് വ്യക്തമാക്കിയത്.