കത്‌വ വിധിന്യായം ജുഡീഷ്വറിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു: കാന്തപുരം

Posted on: June 10, 2019 10:15 pm | Last updated: June 11, 2019 at 10:04 am

കോഴിക്കോട്: രാജ്യത്തെ നടുക്കിയ കത്‌വ കൊലപാതകത്തിലെ കോടതി വിധി പ്രതീക്ഷയുണര്‍ത്തുന്നതും ജുഡീഷ്യറിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതുമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. കത്‌വയില്‍ എട്ടു വയസ്സുകാരിക്ക് നേരെ നടന്നത് മനുഷ്യത്വ രഹിതമായ സംഭവമായിരുന്നു. രാജ്യം മുഴുവന്‍ അതിനെതിരെ പ്രതിഷേധം ഉണ്ടായി.

കത്‌വയിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായവും നിയമോപദേശവും നല്‍കാന്‍ മര്‍കസ് സംഘം മുന്നിലുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരിയുടെ പഠനം കശ്മീരിലെ മര്‍കസ് സ്‌കൂള്‍ മുഴുവന്‍ ചെലവുകളും വഹിച്ചു ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍, കുടുംബത്തിന് വേഗത്തില്‍ നീതി ലഭ്യമായതില്‍ ഏറെ സന്തോഷിക്കുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ സംരക്ഷിക്കാനാവശ്യമായ എല്ലാ കാര്യങ്ങളും നിര്‍വഹിക്കും. കശ്മീരില്‍ ഞങ്ങള്‍ക്ക് കീഴില്‍ നാല്‍പത് സ്ഥാപങ്ങള്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പെണ്‍കുട്ടിയുടെ സഹോദരിക്ക് സൗകര്യമുള്ള ഇടങ്ങളില്‍ പഠിക്കാനുമാവും. കാന്തപുരം പറഞ്ഞു.