Connect with us

International

ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തിയത് പ്രാദേശിക തീവ്രസംഘടനയായ എന്‍ ടി ജെ

Published

|

Last Updated

കൊളംബൊ: ഈസ്റ്റര്‍ ദിനത്തില്‍ തലസ്ഥാനമായ കൊളംബോയിലും മറ്റ് പ്രദേശങ്ങളിലുമുണ്ടായ ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍ ടി ജെ ) എന്ന ഭീകരസംഘടനയാണെന്ന് സംശയിക്കുന്നതായി ശ്രീലങ്കന്‍ ആരോഗ്യ മന്ത്രി രാജിത സേനരത്‌നെ. മാധ്യമങ്ങള്‍ക്ക് മുമ്പാകെയാണ് അദ്ദേഹം സംശയം പ്രകടിപ്പിച്ചത്. ശ്രീലങ്കയിലെ ഒരു പ്രാദേശിക സംഘടനയാണിത്. ഏഴ് ഭീകരരാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് ഔദ്യോഗിക വിശദീകരണം.

ശ്രീലങ്കയിലെ ബുദ്ധ പ്രതിമകള്‍ തകര്‍ത്തതിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച സംഘടനയാണ് എന്‍ ടി ജെ. 2016ല്‍ സംഘടനയുടെ സെക്രട്ടറി അബ്ദുല്‍ റാസിഖിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അക്രണത്തിന്റെ ഉത്തരവാദിത്വം എന്‍ ടി ജെ ഏറ്റെടുത്തിട്ടില്ല.

അതിനിടെ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ചിലര്‍ കടല്‍ മാര്‍ഗം രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നാവിക സേനക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഭീകരാക്രമണം അന്വേഷിക്കാന്‍ പ്രത്യകേ സംഘത്തെയും ശ്രീലങ്കന്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
അതിനിടെ പ്രതികള്‍ ഇന്ത്യയിലേക്ക് എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ തീരത്തും സുരക്ഷ ശക്തമാക്കി.

ക്രൈസ്തവ വിശ്വാസികളെയും വിദേശികളെയും ലക്ഷ്യമിട്ട് നടത്തിയ പരമ്പര ആക്രമണങ്ങളില്‍ ഇതുവരെ 290 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് ഡസന്‍ ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്്.

 

---- facebook comment plugin here -----

Latest