വട്ടിയൂര്‍ക്കാവില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

Posted on: March 26, 2019 9:10 pm | Last updated: March 26, 2019 at 9:53 pm

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ സ്ത്രീ മരിച്ചു. ശാരിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ശാരിയുടെ മാതാവ് രമക്കും പിതാവ് കൃഷ്ണനും കുത്തേറ്റിരുന്നു. ഇരുവരും പരുക്കുകളോടെ ചികിത്സയിലാണ്. സംഭവത്തില്‍ ശാരിയുടെ ഭര്‍ത്താവ് ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.