ഐ പി എല്‍: വാര്‍ണര്‍ തിളങ്ങി; കൊല്‍ക്കത്തക്ക് സൂര്യാഘാതം

Posted on: March 24, 2019 5:11 pm | Last updated: March 25, 2019 at 12:16 am
ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും മത്സരത്തിനിടെ

കൊല്‍ക്കത്ത: അര്‍ദ്ധ സെഞ്ചുറിയുമായി വാര്‍ണര്‍ തിളങ്ങിയപ്പോള്‍ പന്ത്രണ്ടാം എഡിഷന്‍ ഐ പി എല്ലില്‍ സൂര്യാഘാതമേറ്റ് കൊല്‍ക്കത്ത. രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സിന് 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ്. അര്‍ദ്ധ സെഞ്ചുറി (74*)നേടിയ ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ക്ക് മികച്ച പിന്തുണയുമായി നിന്ന ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്‌റ്റോ നേടി പുറത്തായത്. മൂന്ന് ഫോറുകളും ഒരു സിക്‌സറുമടക്കം 39 റണ്‍സ് നേടിയ ബെയര്‍‌സ്റ്റോയെ പിയൂഷ് ചൗളയാണ് മടക്കി അയച്ചത്.

ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സിനെ ബാറ്റിംഗിനയക്കുകയായിരുന്നു.
തോളിനേറ്റ പരിക്കു കാരണം സണ്‍ റൈസേഴ്‌സ് നായകന്‍ കെയിന്‍ വില്ല്യംസണ്‍ ഇന്ന് ഇറങ്ങുന്നില്ല; പകരം ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറാണ് ടീമിനെ നയിക്കുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റലിനെ നേരിടും. രാത്രി എട്ടിന് മുബൈ വാങ്കഡെ സ്റ്റേഡിയത്തലാണ് മത്സരം.