Connect with us

Kerala

മൂന്നാറിലെ അനധികൃത നിര്‍മാണം: പഞ്ചായത്തിനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. പഞ്ചായത്ത് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമാണെന്നും പഞ്ചായത്ത് തന്നെ നിയമ ലംഘനം നടത്തിയാല്‍ പിന്നെയാര് അനുസരിക്കുമെന്ന് കോടതി ചോദിച്ചു.

പഴയ മുന്നാറിലെ മുതിരപ്പുഴയാറിനോട് ചേര്‍ന്ന് അനധികൃത നിര്‍മാണത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയ റവന്യു അധികൃതരുടെ നടപടിയെ ചോദ്യം ചെയ്ത് മൂന്നാര്‍ പഞ്ചായത്ത് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിമര്‍ശം. മുതിരപ്പുഴയാറിന് സമീപം നിര്‍മാണത്തിനുള്ള വിലക്കും നിര്‍മാണത്തിന് എന്‍ഒസി വേണമെന്ന ഉത്തരവും പഞ്ചായത്തിന് അറിയില്ലേയെന്ന് കോടതി ചോദിച്ചു.ഗുരുതരമായ ചട്ടലംഘനം നടത്തിയ പഞ്ചായത്തിനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും കോടതി ചോദിച്ചു. പഞ്ചായത്ത് നടത്തിയ നിര്‍മാണം അനധിക്യതമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

Latest