പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടുപേര്‍ കസ്റ്റഡിയില്‍

Posted on: March 19, 2019 9:47 pm | Last updated: March 19, 2019 at 9:47 pm

കൊല്ലം: ഓച്ചിറയില്‍ മാതാപിതാക്കളെ മര്‍ദിച്ച് അവശരാക്കിയ ശേഷം രാജസ്ഥാന്‍ സ്വദേശിയായ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. പ്രദേശത്തുകാരായ ബിബിന്‍, അനന്തു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാലംഗ സംഘമെത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് സൂചനയുണ്ട്.