ബി ജെ പിയില്‍ പോകാന്‍ കെ വി തോമസ് ടോം വടക്കനല്ല: കെ സുധാകരന്‍

Posted on: March 17, 2019 3:33 pm | Last updated: March 17, 2019 at 4:57 pm

കണ്ണൂര്‍: കെ വി തോമസിന് സീറ്റ് നല്‍കാന്‍ ആലോചിച്ചിരുന്നില്ലെങ്കില്‍ അത് പാര്‍ട്ടി അദ്ദേഹത്തെ നേരത്തെ അറിയിക്കേണ്ടിയിരുന്നുവെന്ന് കെ സുധാകരന്‍. എന്നാല്‍, സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തോമസ് ബി ജെ പിയിലേക്കു പോകുമെന്ന പ്രചാരണങ്ങളെ അദ്ദേഹം തള്ളി. അങ്ങനെ ചെയ്യാന്‍ കെ വി തോമസ് ടോം വടക്കനല്ലെന്ന് സുധാകരന്‍ പ്രതികരിച്ചു.

തന്നെ അവഗണിച്ച് ഹൈബി ഈഡനെ എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയതില്‍ കടുത്ത അമര്‍ഷത്തിലാണ് കെ വി തോമസ്. സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്കു പോകുമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വ്യക്തമായി പ്രതികരിക്കാന്‍ തോമസ് തയാറായിരുന്നില്ല.