കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാനായില്ല; 15ന് വീണ്ടും സ്‌ക്രീനിംഗ് കമ്മിറ്റി

Posted on: March 11, 2019 3:49 pm | Last updated: March 11, 2019 at 5:57 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞു. കമ്മിറ്റി ഈമാസം 15ന് വീണ്ടും യോഗം ചേരും. ഇതിനു ശേഷമാകും സ്ഥാനാര്‍ഥികളെ തീരുമാനിക്കുകയെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് വ്യക്തമാക്കി.

ചൊവ്വാഴ്ച ചേരുന്ന വര്‍ക്കിംഗ് കമ്മിറ്റിക്കു ശേഷം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളം, തമിഴ്‌നാട് സന്ദര്‍ശനത്തിലായിരിക്കുമെന്നും അതിനാലാണ് യോഗം 15ലേക്ക് മാറ്റിയതെന്നും വാസ്‌നിക് പറഞ്ഞു.