Connect with us

Kozhikode

ഗ്രാന്‍ഡ് മുഫ്തി പദവി മലയാളികള്‍ക്ക് അഭിമാനകരം- സ്പീക്കര്‍

Published

|

Last Updated

പി ശ്രീരാമകൃഷ്ണന്‍

കോഴിക്കോട്: ഗ്രാന്‍ഡ് മുഫ്തിയായി മലയാളിയായ ഒരാള്‍ തിരഞ്ഞെടുക്കപ്പെട്ടു എന്നത് മലയാളികള്‍ക്കെല്ലാവര്‍ക്കും അഭിമാനകരമായ കാര്യമാണെന്ന് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

പി ശ്രീരാമകൃഷ്ണന്‍

കോഴിക്കോട് നടക്കുന്ന സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സുന്നി സമൂഹം മുന്നോട്ടു വെയ്ക്കുന്ന സഹിഷ്ണുതയുടെയും സമന്വയ മനോഭാവത്തിന്റെയും അന്തരീക്ഷം ഇസ്ലാമിക ലോകത്തിലൂടെ പ്രചരിപ്പിക്കുന്നതില്‍ കാന്തപുരം വഹിച്ച പങ്ക് ചെറുതല്ല.

പി ശ്രീരാമകൃഷ്ണന്‍

പൊതുസമൂഹത്തെ വൈജ്ഞാനിക ലോകത്തെ നവീന മേഖലകളിലേക്ക് നയിക്കുന്നതില്‍ കാന്തപുരം നടത്തുന്ന പരിശ്രമങ്ങളെയും സ്പീക്കര്‍ അഭിനന്ദിച്ചു. സമത്വത്തിന്റെയും സമഭാവനയുടെയും രീതികളായിരുന്നു രാജ്യത്തെ പൂര്‍വ്വകാല പണ്ഡിതര്‍ അവലംബിച്ചത്. നാട് ആവശ്യപ്പെടുന്ന സമാധാനവും സഹിഷ്ണുതയും മുന്നോട്ടു വെയ്ക്കാന്‍ ശ്രമിക്കുന്ന കാലത്ത് കാന്തപുരത്തിന് ലഭിച്ചിട്ടുള്ള പദവി മലയാളത്തിനും രാജ്യത്തിനും സഹിഷ്ണുതയുടെ ലോകം സൃഷ്ടിക്കാന്‍ സഹായകമാകുമെന്നും സ്പീക്കര്‍ പറഞ്ഞു.

ഗ്രാന്‍ഡ് മുഫ്തിക്ക് സ്വീകരണം-തത്സമയം