Connect with us

National

നദീജലം പങ്കിടുന്നത് നിര്‍ത്തും; പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യ

Published

|

Last Updated

ലക്‌നൗ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യ. മൂന്ന് നദികളിലെ വെള്ളം പാക്കിസ്ഥാനുമായി പങ്കുവെക്കുന്നത് നിര്‍ത്തിവെക്കാനാണ് ആലോചിക്കുന്നത്. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന രവി, ബിയാസ്, സത്‌ലജ് നദികളില്‍ നിന്നുള്ള ജലം യമുനാ നദിയിലേക്കു തിരിച്ചുവിടുമെന്ന് ജലവിഭവ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

1960ലെ സിന്ധുനദീജല കരാര്‍ പ്രകാരം ആറ് നദികളില്‍ മേല്‍പറഞ്ഞ മൂന്നെണ്ണത്തിന്റെ നിയന്ത്രണം ഇന്ത്യക്കും ഝലം, ചിനാബ്, സിന്ധു നദികളുടെത് പാക്കിസ്ഥാനുമാണ്. വിഭജനത്തിനു ശേഷമാണ് മൂന്നു നദികള്‍ വീതം പങ്കിട്ടതെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള നദികളിലെ ജലം പാക്കിസ്ഥാനിലേക്ക് ഒഴുകുകയാണ്. അത് യമുനയിലേക്കു തിരിച്ചുവിടും. അതോടെ യമുനയിലെ ജലനിരപ്പ് ഉയരും-ഗഡ്കരി വിശദീകരിച്ചു.