Gulf
കിരീടാവകാശിയുടെ ഇന്ത്യന്‍ സന്ദര്‍ശനം; കാന്തപുരത്തിന്റെ കവിത വൈറലാവുന്നു

റിയാദ് : സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എഴുതിയ അറബി കവിത വൈറലാവുന്നു.ഇരുഹറമുകളിലെ നാട്ടില്‍ നിന്നെത്തിയ സല്‍മാന്‍ രാജാവിന്റെ ആദരണനീയനായ പുത്രനായ നിങ്ങള്‍ക്ക് സ്വാഗതം എന്ന് തുടങ്ങുന്ന കവിതയാണ് കാന്തപുരം എഴുതിയത് .
കാലങ്ങളായി കാര്‍ഷിക വിളകയുടെ നാടായ ഞങളുടെ നാടിനെ നിങ്ങള്‍ പ്രകാശിപ്പിച്ചു,ഇന്ത്യ രാജ്യവും നിങ്ങളെ കൊണ്ട് പ്രകാശിപ്പിച്ചു, ഇന്ത്യ രാജ്യം നിങ്ങളുടെ തൊട്ടിലാണ്, രാജ്യം അങ്ങയെ സ്‌നേഹിക്കുന്നു , ഭാരതം എല്ലാ രാജ്യങ്ങളെയും സ്‌നേഹിക്കുന്ന നാടാണ്, നിങ്ങളുടെ ഉന്നതി ഞങ്ങളുടെ പ്രകാശമാണ്, അങ്ങയുടെ പാദങ്ങള്‍ ഞങ്ങളുടെ നാട്ടിലെത്തിയത് മുതല്‍, നദികളും,വൃക്ഷങ്ങളും,പര്‍വ്വതങ്ങളും എല്ലാം നിങ്ങളുടെ വരവില്‍ സന്തോഷമറിയിക്കുന്നു,ഹിന്ദു ക്രിസ്ത്യന്‍ മുസ്ലിം ബുദ്ധ മതക്കാര്‍ അങ്ങയുടെ വരവില്‍ സന്തോഷത്തിലാണ് എന്നിങ്ങനെയാണ് കവിത. കവിതയിലുടനീളം ഭാരതത്തിന്റെ സംസ്‌കൃതിയുടെയും മത സൗഹാര്‍ദവും,സഊദിയിലുള്ള ഇന്ത്യക്കാരെയും വിവരിക്കുന്നുണ്ട്. കുറഞ്ഞ കാലം കൊണ്ട് കൂടുതല്‍ സേവനങ്ങള്‍ ചെയ്യാന്‍ താങ്കള്‍ക്ക് കഴിഞ്ഞു, ഇനിയും കൂടുതല്‍ സഹായങ്ങള്‍ നല്‍കാന്‍ അങ്ങയുടെ പിതാവായ സല്‍മാന്‍ രാജാവിനോടപ്പം കൂടുതല്‍ സേവങ്ങള്‍ക് ചെയ്യാന്‍ റബ്ബ് തൗഫീഖ് നല്‍കട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് കവിത അവസാനിക്കുന്നത് .
ഫേസ്ബുക്കില്‍((https://www.