പ്രൊ വോളി: കലാശക്കളിയിലേക്ക് മാര്‍ച്ച് ചെയ്ത് കാലിക്കറ്റ് ഹീറോസ്

Posted on: February 19, 2019 11:31 pm | Last updated: February 20, 2019 at 9:38 am

ചെന്നൈ: പ്രൊ വോളിബോള്‍ ലീഗില്‍ അപരാജിതരായി മുന്നേറുന്ന കേരളത്തിന്റെ കാലിക്കറ്റ് ഹീറോസ് ഫൈനലില്‍. നേരിട്ടുള്ള സെറ്റുകള്‍ക്ക് (15-12), (15-9), (16-14) യു മുംബയെ നിലംപരിശാക്കിയാണ് ഹീറോസ് കലാശക്കളിയിലേക്കു മാര്‍ച്ച് ചെയ്തത്.

ടീമിലെ മലയാളി താരം ജെറോം വിനീതാണ് ടോപ് സ്‌കോറര്‍-12 പോയിന്റ്. ബുധനാഴ്ച നടക്കുന്ന കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്-ചെന്നൈ സ്പാര്‍ട്ടന്‍സ് സെമിയിലെ വിജയികളാണ് ഫൈനലില്‍ ഹീറോസിന്റെ എതിരാളികള്‍.