കാസര്‍കോട് ഇരട്ടക്കൊലപാതകം: വിലാപയാത്രക്കിടെ പരക്കെ അക്രമം

Posted on: February 18, 2019 8:47 pm | Last updated: February 18, 2019 at 10:47 pm

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റേയും കൃപേഷിന്റേയും മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെ പരക്കെ അക്രമം. സിപിഎം അനുഭാവിയുടെ കട ഒരു സംഘം ആളുകള്‍ അടിച്ചു തകര്‍ത്തു. ഒരു ഫര്‍ണീച്ചര്‍ കടക്ക് സംഘം തീയിച്ചു. വിലാപയാത്ര കടന്നു പോയതിനു പിന്നാലെയാണ് അക്രമം അരങ്ങേറിയത്.

അതേസമയം, ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ പിടിക്കാന്‍ കര്‍ണാടക പോലീസിന്റെ സഹായം തേടിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അതിര്‍ത്തി ജില്ല ആയതിനാല്‍ പ്രതികള്‍ കര്‍ണാടകയിലേക്കു കടക്കാന്‍ സാധ്യതയുള്ളതിനാലാണിത്. പ്രാദേശിക രാഷ്ട്രീയ തര്‍ക്കങ്ങളാണു കൊലയില്‍ കലാശിച്ചത്. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. പഴയ തര്‍ക്കങ്ങളും സാഹചര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. എഡിജിപി അനില്‍ കാന്തിന്റെ നേതൃത്തിലാണ് അന്വേഷണം.