ശ്രീനഗറില്‍ തീവ്രവാദി ആക്രമണം; സുരക്ഷാ ഭടന്‍മാരും പോലീസുകാരുമടക്കം 11 പേര്‍ക്ക് പരുക്കേറ്റു

Posted on: February 10, 2019 8:54 pm | Last updated: February 11, 2019 at 11:00 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 11 പേര്‍ക്ക് പരുക്കേറ്റു. മൂന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ നാല്, പോലീസുകാര്‍, പ്രദേശവാസികളായ നാല് പേര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കുല്‍ഗ്രാം ജില്ലയില്‍ അഞ്ച് തീവ്രവാദികളെ സൈന്യം ഏറ്റ്മുട്ടലില്‍ വധിച്ചതിന് പിന്നാലെയാണ് ഗ്രനേഡ് ആക്രമണം. ലശ്കര്‍ ഇ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ തീവ്രവാദി സംഘടനകളില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ സേന വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായത്.