Connect with us

Kozhikode

എസ്എസ്എഫ് ദര്‍ബാറെ ഔലിയ ഇന്ന്; രാജ്യത്തെ 313 മഖാമുകളില്‍ സിയാറത്ത് നടത്തും

Published

|

Last Updated

ന്യൂഡല്‍ഹി: എസ്എസ്എഫ് ദേശീയ സമ്മേളന വിജയത്തിന് അനുഗ്രഹം തേടി രാജ്യത്തെ 313 മസാറുകളില്‍ ഇന്ന് പ്രവര്‍ത്തകര്‍ സിയാറത്തു നടത്തും. ഫെബ്രുവരി 23, 24 തിയ്യതികളില്‍ ഡല്‍ഹി രാംലീല മൈതാനത്താണ് ദേശീയ സമ്മേളനം നടക്കുന്നത്. “ദര്‍ബാറെ ഔലിയ” എന്നപേരില്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഏകീകൃതസ്വഭാവത്തില്‍ നടക്കുന്ന പരിപാടിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കും. പുണ്യാത്മാക്കളുടെ അനുഗ്രഹത്തിലും ആശിര്‍വാദത്തിലുമായി വളര്‍ന്നു പന്തലിച്ച പ്രസ്ഥാനത്തിന് “ദര്‍ബാറെ ഔലിയ” കൂടുതല്‍ ഊര്‍ജ്ജം പകരും.

ജമ്മു കശ്മീരിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശ്രീനഗറില്‍ അന്ത്യ വിശ്രമം കൊള്ളുന്ന സുല്‍താനുല്‍ ആരിഫീന്‍ ശൈഖ് ഹംസല്‍ മഖ്ദൂം, ചലാരെ ശരീഫിലെ ശൈഖ് നൂറുദ്ധീന്‍ നൂറാനി മഖാം, പഞ്ചാബിലെ മുജദ്ദിദ് അല്‍ഫസാനി സര്‍ഹിന്ദി മഖാം, രാജസ്ഥാനിലെ അജ്മീര്‍ ശരീഫ്, സര്‍വ്വാര്‍ ശരീഫ്, അസാമിലെ ദര്‍ഘ ഹസറത് ശാ യഅ്ഖൂബ് മഖാം, ഡല്‍ഹിയിലെ നിസാമുദ്ധീന്‍ ഔലിയ മഖാം, ഖ്വാജ ഖുതുബുദ്ധീന്‍ ബക്തിയാര്‍ ഖാഖി മഖാം, ഉത്തര്‍പ്രദേശിലെ അഅ്‌ലാ ഹസറത്ത് അഹ്മദ് റസാ ഖാന്‍ ബറേലി മഖാം, മദ്ധ്യ പ്രദേശിലെ നൂറുദ്ദീന്‍ നഹര്‍ ഷാഹ് മഖാം, ഒഡീഷയിലെ ബാബ ബുഖാരി മഖാം, ചത്തീസ്ഗഡിലെ അബ്ദുറഹ്മാന്‍ ശാഹ് ഖബൂലി ദര്‍ഘ, തെലങ്കാനയിലെ പഹാഡി ശരീഫ്, ത്രിപുരയിലെ ഹസ്റത്ത് ശിഹാബുദ്ധീന്‍ ദര്‍ഗ, വെസ്റ്റ് ബംഗാളിലെ പെരാനെ പീര്‍ ദര്‍ഗ, ശൈഖ് മര്‍ക്ഖം ദര്‍ഗ, മുംബൈയിലെ ഹാജി അലി ദര്‍ഗ, കര്‍ണാടകയിലെ ഉള്ളാള്‍ മദനി മഖാം, തവക്കല്‍ മസ്ഥാന്‍ ദര്‍ഗ്ഗ, തമിള്‍നാട്ടിലെ ഏര്‍വാടി, നാഗൂര്‍, മുത്തുപേട്ട മാഖാമുകള്‍, കേരളത്തില്‍ മമ്പുറം, മടവൂര്‍, സമസ്തയുടെ പഴയകാല ഉലമാക്കളുടെ മഖാമുകള്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ സിയാറത്തിന് നേതൃത്ത്വം നല്‍കും.

ഡിവിഷന്‍ കമ്മറ്റികള്‍ക്കു കീഴില്‍ ദേശീയ സമ്മേളന വിളംബര റാലിയും പ്രഭാഷണവും സംഘടിപ്പിക്കുന്നുണ്ട്. ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഹിന്ദ് സഫറിന്റെ ഗംഭീര വിജയത്തിന്റെ ആവേശത്തില്‍ ദര്‍ബാറെ ഔലിയ വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ എസ്എസ്എഫ് പ്രവര്‍ത്തകര്‍.

Latest