ശാരദ ചിട്ടി: കൊല്‍ക്കത്ത പോലീസ് മേധാവിയെ സിബിഐ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തു

Posted on: February 9, 2019 9:11 pm | Last updated: February 10, 2019 at 5:42 am

ഷില്ലോങ്: ശാരദ ചിട്ടി കുംഭകോണക്കേസില്‍, കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ സിബിഐ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തു. ഷില്ലോംഗിലെ സിബിഐ ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍ആ ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി ഏഴര വരെ നീണ്ടു. ചോദ്യം ചെയ്യല്‍ നാളെയും തുടരും.

ശാരദ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതാണ് മമതയും സിബിഐയും തമ്മില്‍ പോരിനിടയാക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട കേസിലെ ചില നിര്‍ണായക ഫയലുകള്‍ കാണാതായിരുന്നു. ഇതടക്കം കാര്യങ്ങള്‍ രാജീവ് കുമാറിനോടു സിബിഐ അന്വേഷിച്ചതായാണ് സൂചന.