Connect with us

Gulf

നബി (സ) ഹിജ്‌റ പോയ വഴിയില്‍ മദീനയിലേക്കു യാത്ര ചെയ്യാന്‍ അവസരം ഒരുക്കുന്നു

Published

|

Last Updated

മദീന: നബി (സ)യും അബൂബക്കര്‍ (റ) വും ഹിജ്‌റ പോയ വഴിയിലൂടെ മദീനയിലേക്ക് യാത്ര ചെയ്യാന്‍ സഊദി ഹജ്ജ് ഉംറ മന്ത്രാലയം അവസരം ഒരുക്കുന്നു. ഒട്ടക പുറത്തോ അല്ലങ്കില്‍ പ്രയാസമേറിയ വഴികളുടേയും മറ്റു സഞ്ചരിക്കാവുന്ന വാഹനങ്ങളിലോ ആയിരിക്കും മക്കയില്‍ നിന്നുള്ള പ്രതേക യാത്ര.നബി (സ) വിശ്രമിച്ച ഗാറ് സൗറ് എന്ന ഗുഹ, സുറാഖത് ബിന്‍ മാലിക്(റ)പിന്തുടരുകയും കുതിരയുടെ കാല്‍ ഭൂമിയില്‍ താഴ്ന്നു പേവുകയും ചെയ്ത സ്ഥലം, മത്വലഅല്‍ ബദ്‌റു ചൊല്ലി സ്വീകരിച്ച അതിര്‍ത്തി മേഖല തുടങ്ങിയ പ്രദേശങ്ങള്‍ വഴിയാണ് മദീനയിലെത്തുക.

സ്വദേശികള്‍ക്കു വിദേശികള്‍ക്കു ഈമാര്‍ഗം വഴി യാത്ര ചെയ്യാന്‍ അവസര മുണ്ടാവും. വിശ്രമ കേന്ദ്രരങ്ങളും ഹോട്ടലുകളും യാത്രക്കാരെ സ്വകരിക്കുന്ന കേന്ദ്രരങ്ങളും ഉള്‍പ്പടെ 27 ല്‍പരം പോയന്റുകള്‍ ഈ മാര്‍ഗത്തില്‍ ഒരുക്കിയിട്ടുണ്ട്.സൗദി അരംകോയുടെ ഏതാനും ഉന്നത ഉദ്യോഗസ്ഥരും പണ്ഡിതന്മാരും ചരിത്ര ഗവേഷകന്മാരും ഉള്‍പ്പെടുന്ന സംഘം നേരത്തെ നബി (സ)യും സിദ്ദീഖ് (റ)യും ഹിജ്‌റ പോയ മാര്‍ഗ ദിവസങ്ങളോളം താമസിച്ച് യാത്ര ചെയ്തിരുന്നു. ഈ യാത്ര രേഖ വിവരങ്ങള്‍ സഊദിയിലെ പ്രമുഖ സ്ഥാപനം പ്രസിദ്ധീകരിച്ചിരുന്നു

Latest