സിപിഎം പിബി അംഗം നിരുപം സെന്‍ അന്തരിച്ചു

Posted on: December 24, 2018 9:38 am | Last updated: December 24, 2018 at 12:02 pm

കൊല്‍ക്കത്ത: മുന്‍മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ നിരുപം സെന്‍(71) അന്തരിച്ചു.

അസുഖത്തെത്തുടര്‍ന്ന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് എഎംആര്‍ഐ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ബുദ്ധദേബ് ഭട്ടാചാര്യ സര്‍ക്കാര്‍ വ്യവസായ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് നിരുപം സെന്‍.