കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും വരെ മോദിയുടെ ഉറക്കംകെടുത്തും: രാഹുല്‍ ഗാന്ധി

Posted on: December 18, 2018 2:58 pm | Last updated: December 18, 2018 at 6:35 pm

ന്യൂഡല്‍ഹി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുംവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും അധികാരമേറ്റ കോ്ണ്‍ഗ്രസ് സര്‍ക്കാറുകള്‍ കാര്‍ഷിക വായ്പങ്ങള്‍ എഴുതിത്തള്ളിയിരുന്നു. ഇതിന് പിറകെയാണ് രാഹുലിന്റെ പ്രതികരണം.

കാര്‍ഷിക വായ്പയില്‍നിന്നും ഒരു രൂപ പോലും എഴുതിത്തള്ളാന്‍ മോദി തയ്യാറായിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷക വായ്പ എഴുതിത്തള്ളുന്നതു കോണ്‍ഗ്രസ് മുഖ്യ പ്രചാരണ വിഷയമാക്കും. കര്‍ഷകരെ കൈവിട്ട് ഏതാനും വ്യവസായികളുടെ പോക്കറ്റില്‍ കോടികള്‍ വെച്ചുകൊടുത്ത മോദിക്ക് ഇനി ഉറക്കമില്ലാത്ത നാളുകളാണ്. മോദിയുടെ ഉറക്കം കെടുത്തുന്ന പ്രക്ഷോഭങ്ങളുമായി കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നും രാഹുല്‍ വ്യക്തമാക്കി. 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു