രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

Posted on: December 17, 2018 12:15 pm | Last updated: December 17, 2018 at 12:15 pm

പാലക്കാട്: ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ കോടതി ജാമ്യം റദ്ദാക്കിയതിന് പിറകെ രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് യെ്തു. പാലക്കാട് റെസ്റ്റ് ഹൗസില്‍ വെച്ചാണ് രാഹുല്‍ അറസ്റ്റിലായത്.

ശബരിമലയിലും നിലക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുലിന് ഉപാധികളോടെയാണ് റാന്നി കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്ത രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് കോടതി ജാമ്യം റദ്ദാക്കിയത്. പമ്പ പോലീസ് സ്‌റ്റേഷനില്‍ വന്ന് ഒപ്പിടണമെന്ന വ്യവസ്ഥ ലംഘിച്ചതിനാലാണ് പോലീസ് രാഹുലിനെിരെ കോടതിയെ സമീപിച്ചത്. അതേ സമയം പോലീസ് വ്യക്തി വിരോധം തീര്‍ക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചിരുന്നു.