ജനതാദള്‍ അധ്യക്ഷന്‍ സ്ഥാനത്ത് കെ ക്യഷ്ണന്‍കുട്ടി തുടരും

Posted on: December 16, 2018 7:52 pm | Last updated: December 16, 2018 at 8:39 pm

തൃശൂര്‍: ജനതാദള്‍(എസ്) സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്ത് മന്ത്രി കെ ക്യഷ്ണന്‍കുട്ടി തുടരാന്‍ തീരുമാനം. ഇന്ന് തൃശൂരില്‍ നടന്ന പാര്‍ട്ടി സംസ്ഥാന ഭാരവാഹി യോഗത്തിന്റേതാണ് തീരുമാനം.

അടുത്ത മാസം കോഴിക്കോട് നടക്കുന്ന സംസ്ഥാന റാലിക്ക് ശേഷം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനും യോഗം തീരുമാനിച്ചു. മുന്‍ മന്ത്രി മാത്യു ടി തോമസ്, കെ വേണു എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ലോക് താന്ത്രിക് ജനതാ ദളുമായുള്ള ലയനവും യോഗത്തില്‍ ചര്‍ച്ചയായി.