വനിതാ സംവരണത്തിന് പ്രമേയം കൊണ്ടുവരണം; മുഖ്യമന്ത്രിമാര്‍ക്ക് രാഹുലിന്റെ കത്ത്

Posted on: December 9, 2018 8:46 pm | Last updated: December 10, 2018 at 9:32 am

ഡല്‍ഹി: വനിതാ ബില്ലിന് പിന്തുണ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഒറ്റക്കും സഖ്യമായും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന പ്രമേയം ഇനി ചേരാനുള്ള സഭാ സമ്മേളനങ്ങളില്‍ പാസാക്കണമെന്ന് കത്തില്‍ പറയുന്നു.

ലോകത്തെ 192 രാജ്യങ്ങളിലെ പാര്‍ലമെന്റുകളില്‍ സ്ത്രീ സാന്നിധ്യത്തിന്‍രെ കാര്യത്തില്‍ ഇന്ത്യ 148-ാം സ്ഥാനത്താണ്. സംസ്ഥാന അസംബ്ലികളില്‍ സ്ഥിതി ഇതിനേക്കാള്‍ ദയനീയമായണെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഇല്ലാത്തത് ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്നും ഒഡീഷ്യ മുഖ്യമന്ത്രിക്കടക്കം അയച്ച കത്തിലുണ്ട്.